Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wife

ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മെ​ന്ന് സം​ശ​യം; അ​യ​ൽ​വാ​സി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ര്‍ അ​ന​ന്തു കൊ​ല​ക്കേ​സി​ല്‍ പ്ര​തി ശ്രീ​കു​മാ​റി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ.

ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് 2023 ഫെ​ബ്രു​വ​രി​യി​ല്‍ അ​യ​ല്‍​വാ​സി ശ്രീ​കു​മാ​റാ​ണ് അ​ന​ന്തു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി 3യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പോ​ലീ​സ് ശേ​ഖ​രി​ച്ച സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സി​ല്‍ പ്ര​തി ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ശി​ക്ഷാ​വി​ധി​ക്ക് ശേ​ഷം പ്രോ​സി​ക്യൂ​ഷ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. അ​ങ്ങേ​യ​റ്റം ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് പ്ര​തി ന​ട​ത്തി​യ​തെ​ന്നും വി​ധി പ്ര​സ്താ​വ​ത്തി​ല്‍ പ​റ​യു​ന്നു.

ക​നാ​ലി​ല്‍ വീ​ണാ​ണ് അ​ന​ന്തു​വി​ന്‍റെ മ​ര​ണ​മെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ച്ച അ​ന​ന്തു​വി​നെ അ​യ​ല്‍​വാ​സി​യാ​യ ശ്രീ​കു​മാ​ര്‍ അ​ടി​ച്ചു കൊ​ന്ന് ക​നാ​ലി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

സം​ഭ​വ​ദി​വ​സം എ​സ്റ്റേ​റ്റി​നു​ള്ളി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം മ​ദ്യ​പി​ക്കു​മ്പോ​ള്‍ അ​വി​ടെ എ​ത്തി​യ ശ്രീ​കു​മാ​ര്‍ അ​ന​ന്തു ഒ​റ്റ​യ്ക്കാ​കാ​ന്‍ വേ​ണ്ടി കു​റെ നേ​രം കാ​ത്തു നി​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ അ​ന​ന്തു ഫോ​ണി​ല്‍ സം​സാ​രി​ച്ചു ന​ട​ക്കു​മ്പോ​ള്‍ പി​ന്നി​ലൂ​ടെ എ​ത്തി ക​മ്പി വ​ടി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി.

അ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നു 400 മീ​റ്റ​റോ​ളം അ​ക​ലെ ക​നാ​ലി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ഉ​പേ​ക്ഷി​ച്ച ക​മ്പി​വ​ടി​യും അ​ന​ന്തു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ക​നാ​ലി​ല്‍ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യി.

Kerala

ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു

ആലപ്പുഴ: കൊമ്മാടിയിൽ ഭാര്യയ്ക്ക് മെസേജ് അയച്ചതിന് അയൽവാസിയ്ക്ക് ഭർത്താവിന്റെ ക്രൂര മർദനം. അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു.

തലയോട്ടി പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണിൽ വച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു.

നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം ഉണ്ടായത്. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ ഇയാൾ ഒളിവിലാണ്.

Kerala

കോ​ട്ട​യ​ത്ത് ഭാ​ര്യ​യെ കൊ​ന്ന് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

കോ​ട്ട​യം: പാ​മ്പാ​ടി ഇ​ല്ലി​വ​ള​വി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. മാ​ട​വ​ന വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (64) ആ​ണ് ഭാ​ര്യ​യാ​യ ബി​ന്ദു​വി​നെ (58) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്. കു​ടും​ബ​ക​ല​ഹ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ മൂ​ത്ത​മ​ക​ൻ രാ​വി​ലെ 11.30 ഓ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​നം പു​റ​ലോ​ക​മ​റി​യു​ന്ന​ത്. മു​ൻ വാ​തി​ൽ അ​ട​ഞ്ഞ് കി​ട​ന്ന​തി​നാ​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​മ്മ നി​ല​ത്ത് ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് വീ​ടി​ന്‍റെ ക​മ്പി നെ​റ്റ് ത​ക​ർ​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് പി​താ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്.

അ​മ്മ ബി​ന്ദു​വി​ന് അ​ന​ക്കം ഉ​ണ്ടെ​ന്ന് ക​ണ്ട് ഉ​ട​ൻ​ത​ന്നെ മ​ണ​ർ​കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു എ​ങ്കി​ലും മ​രി​ച്ചു. ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ പാ​റ​മ​ട തൊ​ഴി​ലാ​ളി​യാ​ണ്. കോ​ട്ട​യം നാ​ഗ​മ്പ​ട​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ബി​ന്ദു.

പാ​മ്പാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. മ​ക്ക​ൾ: സു​ദീ​പ്, സു​മി​ത്, സു​ബി​ത.

Kerala

ഭാര്യയെ കൊന്നത് ഞാനല്ല, പോലീസ് 14 വര്‍ഷമായി ഉപദ്രവിക്കുന്നു; മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ ഷാജിമോന്‍

കൊച്ചി: 14 വര്‍ഷമായി പോലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷാജിമോന്‍. 2012ല്‍ ആയിരുന്നു കോതമംഗലം വിളയാല്‍ കണ്ണാടിപ്പാറ ഷോജി കൊല്ലപ്പെട്ടത്.

ഏറെ വിവാദമായ കൊലപാതകം നടന്ന് 11 വര്‍ഷത്തിനുശേഷം 2023 ഡിസംബര്‍ എട്ടിന് ആയിരുന്നു സംഭവത്തില്‍ ഭര്‍ത്താവായ ഷാജിമോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന ഷാജിമോന്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

കേസില്‍ 78 ദിവസത്തിന് ശേഷം ഷാജിമോന് ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച്, കേസ് തെളിയിക്കണമെന്നാണ് ഷാജിമോന്‍റെ ആവശ്യം. ഇന്ന് കൊച്ചിയില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്‍റെ സിറ്റിംഗില്‍ എത്തിയ ഷാജിമോന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

2012 ഓഗസ്റ്റില്‍ എന്‍റെ ഭാര്യ മരിച്ചു പോയി. അതൊരു കൊലപാതകം ആയിരുന്നു. ആദ്യ മൂന്ന് മാസം ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാറി മാറി ഡിവൈഎസ്പിമാര്‍ വന്നെങ്കിലും ഇവര്‍ക്കൊന്നും കണ്ടെത്താനായില്ല.

അവസാനം റസ്റ്റം എന്നൊരു ഡിവൈഎസ്പി വന്നു. അയാളാണ് പുതിയ തെളിവ് കൊണ്ടുവന്നത്. ഞാനൊരു പവര്‍ ടൂള്‍ കൊണ്ടുവന്ന് എന്‍റെ ഭാര്യയെ കൊന്നതാണെന്ന്. എനിക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ല സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍. ഞാന്‍ കൊന്നിട്ട് ഭാര്യയുടെ അഞ്ചര പവന്‍റെ മാല കൊണ്ടുപോയി എന്നാണ് ആ പോലീസ് പറയുന്നത്.

വീട്ടില്‍ 27 പവന്‍റെ സ്വര്‍ണമുണ്ട്. അത് ചോദിച്ചാല്‍ എനിക്ക് കിട്ടും. അത് എടുത്തു കൊണ്ടു പോകണമെങ്കില്‍ എന്‍റെ ഭാര്യയെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. 2012ല്‍ എനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനവുമുണ്ട്. പിന്നെ ഞാന്‍ എന്തിന് എന്‍റെ ഭാര്യയെ കൊല്ലണം. പോലീസ് കുറേ കഥകള്‍ മെനഞ്ഞു. എനിക്ക് വേറെ കാമുകിയുണ്ട്, അവരെ സ്വന്തമാക്കാന്‍ ഞാന്‍ ഭാര്യയെ കൊന്നുവെന്ന് കഥയുണ്ടാക്കി. എനിക്ക് അങ്ങനെ ബന്ധമുണ്ടെങ്കില്‍ ഉപേക്ഷിച്ചാല്‍ മതിയാരുന്നല്ലോ.

2023ല്‍ ഞാനാണ് പ്രതി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. 78 ദിവസം ജയിലിലിട്ടു. കോടതി എനിക്ക് ജാമ്യം അനുവദിച്ചു. അതു കഴിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും ആകാറായി. ഇതുവരെ പോലീസ് കുറ്റപത്രം കൊടുത്തിട്ടില്ല. എങ്ങനെ കൊടുക്കും, ഞാന്‍ അല്ലല്ലോ പ്രതി. കുറ്റപത്രം സമപ്പിക്കണം.

കുറ്റപത്രം സമര്‍പ്പിച്ചിട്ട് എത്രയും വേഗം കേസ് തെളിയിക്കണം. ഈ കേസിലേക്ക് എന്നെ കണക്ട് ചെയ്യാന്‍ വേണ്ടി കൊലപാതകശ്രമം എന്ന മറ്റൊരു കേസ് എടുത്തു. ഞാന്‍ വേറൊരാളെ കൊല്ലാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് എടുത്തു. ഇതില്‍ ആരോപിക്കുന്ന വ്യക്തിയെ ഞാന്‍ കടയില്‍ കയറി തല്ലിയതായി ഒരു കേസ് ഉണ്ടായിരുന്നു.

ആ കേസ് വളച്ചൊടിച്ച് ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി. 2022ല്‍ ഒരു കേസ് അവനെ കൊണ്ട് കൊടുപ്പിച്ചു. അവന് ഈ കേസിനെ കുറിച്ച് അറിയില്ലായിരുന്നു. ഡിവൈഎസ്പി റസ്റ്റം കളിച്ച കളിയാണ്. 307 കേസില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ഈ കേസ് വിശ്വസിക്കാന്‍ പറ്റില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി എനിക്ക് ജാമ്യം തന്നു.

എന്നെ അസറ്റ് ചെയ്യിക്കാന്‍ വേണ്ടി ക്രൈബ്രാഞ്ചിലെ റസ്റ്റം എന്ന പോലീസുകാരന്‍ കളിച്ച കളിയാണിത്. എന്‍റെ ഭാര്യയുടെ കൊലപാതക കേസില്‍ എന്നെ പ്രതിയാക്കാന്‍ വേണ്ടിയാണ് ആ കേസ് കൂടി ഉണ്ടാക്കിയത്.

എന്‍റെ പേരില്‍ കുറ്റപത്രം കൊടുത്തിട്ടില്ല. അത് കൊടുക്കട്ടെ എന്നിട്ട് തീരുമാനിക്കാം. കോടതി ഉണ്ടല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ കോടതി മണ്ടന്‍മാരൊന്നുമല്ലല്ലോ. ക്രൈംബ്രാഞ്ച് ആണ് എന്ന അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണം സുതാര്യമായിരിക്കും എന്നാണ് ജനങ്ങള്‍ കരുതുക. പക്ഷെ അത് തെറ്റാണ്. പണത്തിനും കാര്യങ്ങള്‍ക്കും ഇവരും വഴങ്ങും.

കോതമംഗലത്തെ ഒരു രാഷ്ട്രീയക്കാരന്‍ കാരണമാണ് എന്നെ അറസ്റ്റ് ചെയ്തത്. പേരു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്‍റെ ഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതിന്‍റെ വൈരാഗ്യമാണ് തീര്‍ക്കുന്നത്. ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും പേടിയില്ല, കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. കോടതിയില്‍ കുറ്റപത്രം കൊടുത്ത് വിചാരണ തീര്‍ത്ത് എനിക്ക് പുറത്തിറങ്ങണം. എന്‍റെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.

എന്‍റെ കേസില്‍ ശരിക്കും അഴിമതി നടത്തിയിട്ടുണ്ട്. എനിക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നവനാണ്. ജീവിതത്തില്‍ പരമാവധി അനുഭവിച്ചു കഴിഞ്ഞു. 2012ല്‍ കോതമംഗലം സ്‌റ്റേഷനിലെ ജോസ് എന്ന ഓഫീസര്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്തി എന്നാണ് എന്‍റെ സംശയം. ഭാര്യ മരിച്ചതിന്‍റെ പിറ്റേന്ന് എന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ട് 19 ദിവസം എന്നെ അവിടെ തന്നെ ഇരുത്തി.

അറസ്റ്റ് ചെയ്യാതെ വെറുതെ ലോക്കപ്പിനടുത്ത് ഒരു ബെഞ്ചില്‍ വെറുതെ ഇരുത്തി എന്നെ ഹിപ്‌നോട്ടിസം ചെയ്യാന്‍ കൊണ്ടുപോയി. എന്നെ ശരിക്കും ഉപദ്രവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ എന്‍റെ അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്ത ശേഷമാണ് എന്നെ റിലീസ് ആക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് നുണ പരിശോധനയ്ക്ക് വിധേയനായി.

എന്‍റെ ജീവിതം തകര്‍ത്തു. 24 വര്‍ഷമായി നടത്തിക്കൊണ്ടു വന്ന എന്‍റെ സ്ഥാപനം അടക്കേണ്ടി വന്നു. വരുമാന മാര്‍ഗമില്ലാതായി. എന്‍റെ ബന്ധുക്കളെല്ലാം എന്നെ വെറുത്തു. ഇതിന്‍റെയെല്ലാം പകരം പോലീസുകാര്‍ക്ക് കിട്ടിയിരിക്കും. എന്‍റെ വീടിന് അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടായിരുന്നു, അവനും ഭാര്യയും കൂടി ഞാനാണ് കൊന്നതെന്ന് പറഞ്ഞു പരത്തി.

അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള കാരണം ഞങ്ങളുമായി വൈരാഗ്യത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണത്. ഞാനാ കൊന്നതെന്ന് പോലീസ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ഏറ്റുപാടി. ഞാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. അന്വേഷണം നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. യഥാര്‍ഥ പ്രതിയെ പിടിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നും ഷാജിമോന്‍ പറഞ്ഞു.

Kerala

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​ര​ച്ചു

കോ​ട്ട​യം : ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ തൊ​ട്ടു പി​ന്നാ​ലെ ഭാ​ര്യ​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ചി​ങ്ങ​വ​നം പു​തി​യാ​പ​റ​മ്പി​ൽ കു​രു​വി​ള ജേ​ക്ക​ബും (74) ഭാ​ര്യ ജാ​ൻ​സി​യു​മാ​ണ് (68) മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്.

കു​രു​വി​ള ജേ​ക്ക​ബ് രാ​വി​ലെ​യും ജാ​ൻ​സി ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ൻ​സ​ൻ കു​രു​വി​ള (മ​ർ​ച്ച​ന്‍റ് നേ​വി), ജി​ൻ​സ​ൻ കു​രു​വി​ള (കാ​ന​ഡ). മ​രു​മ​ക്ക​ൾ: സീ​നാ പാ​ല​ക്കു​ടി​യി​ൽ, അ​ക്സ മ​തു​രം​കോ​ട്ട്.

 

Kerala

ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ലോ​ട്ട​റി ന​ട​ത്തി​യ മു​ൻ പ്ര​വാ​സി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഭാ​ര്യ​യു​ടെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നും ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​നും1500 രൂ​പ​യു​ടെ ന​റു​ക്കെ​ടു​പ്പ് കൂ​പ്പ​ണു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​ൻ പ്ര​വാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു.

1500 രൂ​പ​യു​ടെ കൂ​പ്പ​ൺ എ​ടു​ത്താ​ൽ സ​മ്മാ​ന​മാ​യി 3300 സ്ക്വ​യ​ർ ഫീ​റ്റ് വീ​ടും 26 സെ​ന്‍റ് സ്ഥ​ല​വും വാ​ഗ്ദാ​നം ചെ​യ്ത കേ​ള​കം പ​ഞ്ചാ​യ​ത്ത് അ​ട​ക്കാ​ട​ത്തോ​ട് കാ​ട്ടു​പാ​ലം ബെ​ന്നി തോ​മ​സാ​ണ് പി​ടി​യി​ലാ​യ​ത്.

ലോ​ട്ട​റി വ​കു​പ്പി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ശ​നി​യാ​ഴ്ച​യാ​ണ് ന​റു​ക്കെ​ടു​പ്പ് തീ​യ​തി നി​ശ്ച​യി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ പോ​ലീ​സെ​ത്തി ബെ​ന്നി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും വി​ൽ​ക്കാ​ൻ ബാ​ക്കി​യു​ള്ള കൂ​പ്പ​ണു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, 2025 മാ​ർ​ച്ചി​ൽ കൂ​പ്പ​ൺ വി​ൽ​പ്പ​ന തു​ട​ങ്ങി​യ​പ്പോ​ൾ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ത​ട​സ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ബെ​ന്നി പ​റ​യു​ന്നു. ബെ​ന്നി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

26 സെ‍​ന്‍റി​ല്‍ ഏ​ഴ് മു​റി​ക​ളും ആ​റ് ശു​ചി​മു​റി​യും അ​ട​ങ്ങു​ന്ന ഇ​രു​നി​ല വീ​ടാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി യൂ​സ്ഡ് ഥാ​ര്‍, മൂ​ന്നാം സ​മ്മാ​ന​മാ​യി കാ​ര്‍, നാ​ലാം സ​മ്മാ​ന​മാ​യി ബു​ള്ള​റ്റ് എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു.

ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ദി​നം കൂ​പ്പ​ണ്‍ വി​ല്‍​പ്പ​ന തീ​രാ​ത്ത​തി​നാ​ല്‍ 80 ശ​ത​മാ​നം വി​ല്‍​പ​ന പൂ​ര്‍​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

Kerala

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി മാ​ട്ടു​മ​ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം ആത്മഹത്യ എന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നും മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.

അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

മാ​ട്ടു​മ​ല മാ​ക്കോ​ത്ത് വീ​ട്ടി​ൽ ഷാ​രോ​ണി​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന(20)യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു.

അ​ർ​ച്ച​ന ഭ​ർ​തൃ​വീ​ട്ടി​ൽ ക​ടു​ത്ത മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്നെ​ന്നും കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും യുവതിയുടെ കു​ടും​ബം ആ​രോപിച്ചിരുന്നു. മ​ന​യ്ക്ക​ല​ക്ക​ട​വ് വെ​ളി​യ​ത്തു​പ​റ​ന്പി​ൽ ഹ​രി​ദാ​സി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് അ​ർ​ച്ച​ന.

ഏ​ഴു മാ​സം മു​ൻ​പാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ​യും അ​ർ​ച്ച​ന​യു​ടെ​യും പ്ര​ണ​യ​വി​വാ​ഹം. അ​ന്നു​മു​ത​ൽ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നെ​ന്ന് അ​ച്ഛ​ൻ ഹ​രി​ദാ​സ് പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ക​ൾ ന​ല്ല​നി​ല​യി​ൽ ജീ​വി​ച്ചു​കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഷാ​രോ​ണ്‍ സം​ശ​യ​ത്തോ​ടെ​യാ​ണ് മ​ക​ളെ ക​ണ്ടി​രു​ന്ന​തെ​ന്നും ഫോ​ണ്‍ വി​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

മ​ക​ളെ ഒ​രി​ക്ക​ൽ അ​ള​ഗ​പ്പ​ന​ഗ​ർ പോ​ളി​ടെ​ക്നി​ക്കി​നു മു​ന്പി​ൽ​വ​ച്ച് അ​ടി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ർ​ച്ച​ന​യെ കൊ​ല്ലു​മെ​ന്നും ആ​രും ചോ​ദി​ക്കാ​ൻ വ​ര​ണ്ടെ​ന്നു​മാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും അ​ർ​ച്ച​ന​യു​ടെ സ​ഹോ​ദ​രി അ​നു പ​റ​ഞ്ഞു. അ​ർ​ച്ച​ന​യു​ടെ മ​ര​ണ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ഷാ​രോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ പ​ങ്ക് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

National

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി: പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത് ആ​ത്മ​ഹ​ത്യ​യെ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ച്ചു ഭ​ർ​ത്താ​വ്. ഭാ​ര്യ സു​ഷ​മ ശ​ർ​മ്മ​യെ (40) ആ​ണ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ഭ​ർ​ത്താ​വ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​വ​രു​ടെ 11 വ​യ​സു​ള്ള മ​ക​ൾ അ​തേ മു​റി​യി​ലെ ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ കേ​ശ​വ് പു​ര​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് ദി​നേ​ശ് ശ​ർ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം മു​റി​യി​ലെ ത​റ​യി​ൽ സു​ഷ​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ദി​നേ​ശ് ശ​ർ​മ്മ കു​റ്റം സ​മ്മ​തി​ച്ചു.

തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ ഒ​രു ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. തു​ട​ർ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ബാ​ബു ജ​ഗ്ജീ​വ​ൻ റാം ​ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

അ​തേ​സ​മ​യം പ്ര​തി​യു​ടെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ണി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. പോ​ലീ​സ് വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചു.

Kerala

വൃ​ക്ക​രോ​ഗി​യാ​യ ഭാ​ര്യ​യെ കൊ​ന്ന് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ ഭ​ർ​ത്താ​വും മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നു ചാ​ടി​യ ഗൃ​ഹ​നാ​ഥ​നും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ക​ര​കു​ളം സ്വ​ദേ​ശി​നി ജ​യ​ന്തി (62) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ മ​രി​ച്ച ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ (73) തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ‌​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വൃ​ക്ക​രോ​ഗി​യാ​യ ജ​യ​ന്തി ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി മു​ത​ല്‍ പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ ജ​യ​ന്തി​യെ കേ​ബി​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം​നി​ല​യി​ല്‍​നി​ന്നും താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ജ​യ​ന്തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്തു​വെ​ന്നാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ഒ​രു മ​ക​നും മ​ക​ളു​മു​ണ്ട്. മ​ക​ൻ വി​ദേ​ശ​ത്താ​ണു​ജോ​ലി ചെ​യ്യു​ന്ന​ത്.

Kerala

മ​ല്ല​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി ചെ​യ്തു. ഈ​സ്റ്റ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പു​ലി​യി​ട​ശേ​രി​ൽ ര​ഘു​നാ​ഥ​ൻ (62), ഭാ​ര്യ സു​ധ (55) എ​ന്നി​വ​രെ​യാ​ണ് രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​ധ കു​ത്തേ​റ്റ് ര​ക്തം വാ​ർ​ന്ന് വീ​ടി​ന് മു​റ്റ​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്നു. ര​ഘു​നാ​ഥ​ൻ വീ​ടി​ന് സ​മീ​പ​ത്തെ ശൗ​ചാ​ല​യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ക​ന്‍ മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ആ​രും എ​ടു​ത്തി​ല്ല. തു​ട​ര്‍​ന്ന് ഒ​രു സു​ഹൃ​ത്തി​നെ അ​ന്വേ​ഷി​ക്കാ​ന്‍ പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കീ​ഴ്‌​വാ​യ്പു​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

'സ്ത്രീ​ക​ള്‍ ഭ​യ​ന്ന് ഇ​യാ​ളെ​പ്പ​റ്റി ച​ര്‍​ച്ച​ചെ​യ്യു​ക​യാ​ണ്': രാ​ഹു​ലി​നെ​തി​രേ കെ.​സി​യു​ടെ ഭാ​ര്യ​യു​ടെ കു​റി​പ്പ്

ക​ണ്ണൂ​ര്‍: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ കെ. ​ആ​ശ. സ്ത്രീ​ക​ൾ ഭ​യ​ന്നാ​ണ് രാ​ഹു​ലി​നെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്ന​തെ​ന്ന് അ​വ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. രാ​ഹു​ലി​ന്‍റെ പേ​ര് പ​റ​യാ​തെ​യാ​ണ് അ​വ​രു​ടെ കു​റി​പ്പ്. എ​ന്നാ​ല്‍, പി​ന്നീ​ട് ഈ ​കു​റി​പ്പ് ഫേ​സ്ബു​ക്ക് പേ​ജി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി.

ഒ​രു വ്യ​ക്തി​യെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ ദി​വ​സ​വും പു​റ​ത്തു​വി​ടു​ന്ന വാ​ര്‍​ത്ത​ക​ള്‍ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളെ സ്‌​നേ​ഹം ന​ടി​ച്ച് വ​ല​യി​ല്‍ വീ​ഴ്ത്താ​ന്‍ പ​റ്റു​മെ​ന്നും പെ​ട്ടെ​ന്ന് മാ​ഞ്ഞു​പോ​കു​ന്ന മെ​സേ​ജു​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് അ​യ​ക്കാ​ന്‍ പ​റ്റു​മെ​ന്നും ഗൂ​ഗി​ള്‍ പേ​യി​ലും മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​ന്‍ പ​റ്റു​മെ​ന്നും സ്‌​ക്രീ​ന്‍​ഷോ​ട്ട് എ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത​വി​ധ​ത്തി​ല്‍ മെ​സേ​ജ് അ​യ​ക്കാ​ന്‍ പ​റ്റു​മെ​ന്നും മ​റ​ഞ്ഞി​രു​ന്ന് വീ​ഡി​യോ​കോ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നൊ​ക്കെ വാ​ര്‍​ത്ത​ക​ളി​ലൂ​ടെ​യാ​ണ് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​ത്. ഇ​തൊ​ക്കെ വീ​ടു​ക​ളി​ലി​രു​ന്ന് ചെ​റി​യ കു​ട്ടി​ക​ള്‍ പോ​ലും ശ്ര​ദ്ധി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ള്‍ ഭ​യ​ന്ന് ഇ​യാ​ളെ​പ്പ​റ്റി ച​ര്‍​ച്ച ചെ​യ്യു​ക​യാ​ണെ​ന്നും ആ​ശ കു​റി​പ്പി​ൽ പ​റ​യു​ന്നു.

പ​റ​ഞ്ഞു​വ​രു​ന്ന കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ എ​ത്ര​ത്തോ​ളം വാ​സ്ത​വ​മു​ണ്ടെ​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ലേ അ​റി​യാ​ന്‍ ക​ഴി​യൂ. വ​ല്ലാ​ത്ത വി​ഷ​മ​മു​ണ്ട്. ഒ​ന്നും പ​റ​യാ​തെ മി​ണ്ടാ​തി​രി​ക്കാ​ന്‍ ആ​വു​ന്നു​മി​ല്ലെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up